ANNOUNCEMENT

പ്രത്യേക പഠന പരിമിതി പിന്തുണാ കേന്ദ്രം ഒന്നാം ഘട്ട ക്ലാസുകൾ എടുക്കാൻ എത്തിച്ചേർന്ന എല്ലാ ഫാക്കൽറ്റിമാർക്കും ( രമ ,പദ്‌മജ ,വൈഷ്ണ , ആശാലത ,ഷീബ , ഡോ. അഞ്ജു,പ്രസീത ,നിത്യ ,ദിവ്യ ദാമോദരൻ, ബിജിമ , ഷിൽന , പവിത്രൻ, ദേവദാസ്,രാജേന്ദ്രൻ ) അഭിവാദ്യങ്ങൾ.

Sunday, January 2, 2022

മൂന്നാം ദിവസ റിപ്പോർട് 01 01 2022

 



SRC യുടെ  നേതൃത്വത്തിൽ തിരുവനന്തപുരത്തു വെച്ച്  2021 ഡിസംബർ 30 , 31 , 2022  ജനുവരി 1 തീയതികളിലായി  നടന്ന പഠനവൈകല്യ മാനേജ്‌മെന്റ്  പരിശീലകർക്കുള്ള ത്രിദിന പരിശീലന പരിപാടിയുടെ മൂന്നാം ദിവസ ത്തെ(01 01 2022 ) പ്രവർത്തനങ്ങളെ  കുറിച്ചുള്ള  റിപ്പോർട് 

A REPORT ON  2021 DECEMBER 30

ക്യാംപിന്റെ അവസാന ദിവസമായ ഇന്ന്  ക്യാമ്പ് രാവിലെ 9 മണിക്ക് തന്നെ തുടങ്ങുകയും വൈകുന്നേരം  അഞ്ചുമണിയോടെ പൂർ ത്തിയാവുകയും ചെയ്തു  .പഠനവൈകല്യമാനേജ്‌മെന്റ്  നടപടിക്രമങ്ങൾ ,വ്യക്തിഗത വിദ്യാഭ്യാസ പദ്ധതി (IEP), MEMORY IMPROVEMENT TECHNIQUES ,അസിസ്റ്റീവ് ടെക്നോളജിയും  വിവിധ തരം ലേണിങ് ആപ്പുകളും ,ഗണിതത്തിലെ ബദൽമാർഗങ്ങൾ,മലയാളം ഉച്ചാരണ പ്രശ്നങ്ങളുടെ അപഗ്രഥനം ,IMPORTANCE OF UPDATIONS AND SHARING OF KNOWLEDGE  തുടങ്ങിയ  അതിപ്രധാന വിഷയങ്ങൾ ചർച്ച ചെയ്ത  ഇന്നത്തെ  ദിവസത്തിന്റെ സവിശേഷത സംസ്ഥാന ഭിന്നശേഷി വിഭാഗം കമ്മീഷണറായ ജസ്റ്റിസ്  പഞ്ചാപകേശൻറെ സാന്നിധ്യവും ഭിന്നശേഷി വിദ്യാർത്ഥികളുടെ പ്രശ്നങ്ങളോടുള്ള അദ്ദേഹത്തിന്റെ സുദൃഢവും അനുഭാവപൂർണവുമായ നിലപാടുകളുമായിരുന്നു . 


രാവിലെ തുടക്കത്തിൽ  തന്നെ കോഴ്സ് കോഡിനേറ്റർ ഡോക്ടർ ബൈജു ഇ .പി .ക്യാമ്പ് സമാപനവുമായി  ബന്ധപ്പെട്ട വിശദീകരണങ്ങളും നിർദേശങ്ങളും നൽകി .ഔപചാരികമായ രൂപത്തിൽ തയ്യാറാക്കിയ റിപ്പോർട്ടുകളാണ് ഓരോ ദിവസത്തേക്കും വേണ്ടത് എന്ന് അവർ പ്രത്യേകം സൂചിപ്പിച്ചു .

തുടർന്ന് ഡോക്ടർ അജിത അഭിലാഷ് രണ്ടാമത്തെ ദിനത്തിലെ പരിശീലന നടപടികളുമായി ബന്ധപ്പെട്ട റിപ്പോർട് അവതരിപ്പിച്ചു .ആ റിപ്പോർട് ഹ്രസ്വമായ ഒരു ചർച്ചക്കും കൂട്ടിചേർക്കലുകൾക്കും ശേഷം അംഗീകരിക്കപ്പെട്ടു .

പഠനവൈകല്യമാനേജ്‌മെന്റ്  നടപടിക്രമങ്ങൾ - ചർച്ച 

ആദ്യ സെഷനിൽ  ശ്രീ  സി . ഭക്തദാസ്   പ്രത്യേക പഠനവൈകല്യം വിലയിരുത്തുന്നതിനായുള്ള ഔപചാരിക നടപടിക്രമങ്ങളും (ASSESSMENT OF SLD) പഠനപിന്തു ണക്കായുള്ള  ഇടപെടലുകളും (INTERVENTIONS)  പ്രത്യേക പഠനവൈകല്യം (SPECIFIC LD) ഉള്ള ഒരു കേസ് സ്റ്റഡിയുടെ സഹായത്തോടെ ഗ്രൂപ്പ് ചർച്ച അവതരിപ്പിച്ചു .INTERVENTION നു വേണ്ട ഡാറ്റ വേണ്ടത്ര ലഭ്യമല്ലാത്ത സാഹചര്യങ്ങളിൽ , നടന്നിട്ടുള്ള ടെസ്റ്റുകളുടെ റിപ്പോർട്ടു (MISC , NIMHANS ) ലഭ്യമാണെങ്കിൽ അത് ഉപയോഗപ്പെടുത്തി കുട്ടിയുടെ പഠന പ്രശ്നങ്ങൾ ഉള്ള മേഖലകൾ തിരിച്ചറിയുകയാണ് ആദ്യം വേണ്ടത് . ഇതിനായി ഒരു സ്ക്രീനിങ് ടെസ്റ്റും നടത്തേണ്ടതാണ് .കുട്ടി  ഏതു രീതിയിലാണ് അറിവ് ഉൾകൊള്ളാൻ  പാകപ്പെട്ടിട്ടുള്ളത് ( vakt-visual / auditory/ kinesthetic/ touch ) എന്ന്  മനസ്സിലാക്കേണ്ടതുണ്ട് .കുട്ടി പഠിക്കുന്ന സ്‌കൂളിൽ നിന്നുള്ള വിവരങ്ങൾ ,നോട്ടുപുസ്തകങ്ങൾ , രക്ഷിതാവിൽ നിന്നും ലഭിക്കുന്ന അഭിപ്രായങ്ങൾ ഇവയൊക്കെ ഉപയോഗപ്പെടുത്തി കുട്ടിക്ക്  പഠന പ്രശ്നങ്ങൾ ഉള്ള വിവിധ മേഖലകൾ (FINE MOTOR COORDINATION,WRITING , READING , ADD/ADHD   ,,,,,,) കണ്ടെത്തി IEP വ്യക്തിഗത വിദ്യാഭ്യാസ പദ്ധതി ( IDIVIDUAL EDUCATIO PLAN ) നടപ്പിലാക്കേണ്ടതാണ്‌ .അതോടൊപ്പം കുട്ടിക്ക് ക്ലാസ്സിൽ വേണ്ടുന്ന ക്രമീകരണങ്ങൾ (- ACCOMODATIONS AND   MODIFICATIONS ) അധ്യാപകരുടേയും വീട്ടിൽ വേണ്ടുന്ന ക്രമീകരണങ്ങൾ  രക്ഷിതാക്കളുടേയും ശ്രദ്ധയിൽ പെടുത്തേണ്ടതാണ് .കുട്ടിക്കു  കൂടുതൽ കഴിവുള്ള മേഖലകൾ കണ്ടെത്തി അതിലൂടെ നേട്ടങ്ങൾ കൈവരിക്കാനും ആത്മവിശ്വാസം വർദ്ധിപ്പിക്കാനും കഴിയുന്ന പ്രവർത്തനങ്ങൾ ദീർഘകാലാടിസ്ഥാനത്തിൽ പ്ലാൻ ചെയ്തു സ്ഥാപന മേധാവിയുടേയും രക്ഷിതാവിന്റെയും അറിവോടെ നടപ്പിലാക്കാൻ ശ്രമിക്കണം .

വ്യക്തിഗത വിദ്യാഭ്യാസ പദ്ധതി

IEP ie ..,വ്യക്തിഗത വിദ്യാഭ്യാസ പദ്ധതി ( INDIVIDUAL EDUCATION PLAN ) നടപ്പിലാക്കുമ്പോൾ 

(1) എളുപ്പം ഫലങ്ങൾ / മാറ്റങ്ങൾ കിട്ടുന്ന മേഖലകൾ തിരിച്ചറിഞ്ഞു അത്തരം പ്രവർത്തനങ്ങളിലൂടെ തുടങ്ങണം

(2) .പ്രവർത്തനത്തിലെ പുരോഗതി ചെറിയ ഇടവേളകളിൽ രക്ഷിതാവിനേയും അറിയിക്കേണ്ടതുണ്ട് .

(3)ഒരിക്കൽ പഠിപ്പിച്ച കാര്യം  കുറച്ചു നാളുകളുടെ  ഇടവേള കഴിഞ്ഞാൽ  അല്ലെങ്കിൽ പുതിയ വസ്തുതകൾ പഠിച്ചുകഴിയുമ്പോൾ   മറന്നു പോകാനുള്ള സാദ്ധ്യത ഇത്തരം കുട്ടികളിൽ കൂടുതലാണ് .അതുകൊണ്ട് ആ വസ്തുത വീണ്ടും പഠിപ്പിക്കേണ്ടതുണ്ട് .ഇങ്ങനെ പല ചെറുഇടവേളകളിലായി നന്നായി ഒരു കോൺസെപ്റ് ഉറപ്പിച്ചതിനു ശേഷമേ അടുത്തതിലേക്ക് പോകേണ്ടതുള്ളൂ .REINFORCEMENT USING CONCRETE MATERIALS IS ESSENTIAL FOR STUDENTS WITH LD. 

(4)മോൺറ്റിസ്റി വസ്തുക്കൾ അടക്കം ഉപയോഗപ്പെടുത്തി  ഉചിതമായ പ്രവർത്തനങ്ങൾ  വഴി ആശയങ്ങൾ മനസ്സിൽ പതിപ്പിക്കേണ്ടതുണ്ട് .(REGISTERING IN THE MIND).

(5) വായന ,എഴുത്തു.,A D D / A D H D  മേഖലകളിൽ ചെയ്യാവുന്ന തുടർപ്രവർത്തനങ്ങളും ( ഓഡിയോ കളുടെ ഉപയോഗം ,ACTIVITIES TO IMPROVE  FINE MOTOR COORDINTION,ACTIVITIES TO IMPROVE  S O D A ERRORS, EFFECTIVE USE OF MONTISSORY MATERIALS , TRAINING IN YOGA തുടങ്ങിയവ ) ചുരുക്കത്തിലാണെങ്കിലും ചർച്ച ചെയ്യപ്പെട്ടു .

ചർച്ചയിൽ വിവിധ ഗ്രൂപ്പുകളുടെ ഭാഗമായി ട്രെയിനികളുടെ നല്ല പങ്കാളിത്തമുണ്ടായിരുന്നു .

ഓര്മ വർദ്ധിപ്പിക്കാനും ശ്രദ്ധ കൂട്ടാനുമായി ബ്രെയിൻ പവർ കൂട്ടുന്നതിനു ഭക്തദാസ്  അവതരിപ്പിച്ച  ലഘു വ്യായാമങ്ങളും ( TECHNIQUES ) , കണക്കും ഭാഷയും ഉപയോഗിച്ച് എല്ലാവർക്കും സമാധാനം വരുത്തുന്ന ഒരു ഗെയിമും ഏറെ രസകരവും പഠന പ്രശ്നം ഉള്ള കുട്ടികളുടെ ഇടയിൽ പോലും ഉപയോഗിക്കാവുന്നതും ആയി   ഏവർക്കും അനുഭവപ്പെട്ടു .

LEARNING APPS AND SOFTWARES 

ചെറിയൊരു ഇടവേളക്കുശേഷം  ചർച്ചാ ക്‌ളാസ്സുകൾ  സജീവമായി  തുടർന്നു ." അസിസ്റ്റീവ് ടെക്നോളജിയും  വിവിധ തരം ലേണിങ് ആപ്പുകളും " എന്ന വിഷയത്തെ അധികരിച്ചു പ്രൊഫസർ എൻ  കെ സത്യപാലൻ എടുത്ത ക്‌ളാസ് വളരെയേറേ പ്രയോജനകരമായി .ഓരോ പാഠത്തിനും  ഉചിതമായ സോഫ്റ്റ് വെയറുകൾ  നേരത്തെ ശേ ഖരിച്ചു വെക്കേണ്ടതുണ്ട്‌ .ഏതു ക്രമത്തിലാണ് ഇവ അവതരിപ്പിക്കേണ്ടത് എന്നും നേരത്തെ തീരൂമാനിക്കേണ്ടതുണ്ട്‌ .ഭാഷാപഠനത്തിലും ഗണിതത്തിലും  intervention നടത്തുമ്പോൾ അതാതു  വിഷയങ്ങളിൽ വ്യത്യസ്ത ഗ്രേഡുകളിൽ ഉള്ളവർക്ക്  സ്വീകരിക്കേണ്ട ക്രമം വേറെ വേറെ( LKG മുതൽ Grade 4 വരെ ,GRADE 5 മുതൽ Grade 7  വരെ എന്നിങ്ങനെ )വ്യക്തമാക്കികൊണ്ടുള്ള വളരെ വിശദവും സമഗ്രവും നവീനവും  ആയ ഒരു പവർ പോയൻറ് അവതരണമായിരുന്നു അത്  .

LKG LEVEL-

ALPHABET- lowercase / uppercase , ......,cofusing letters.

UKG LEVEL- rhyming words , blending , segmanting , sight words , syllables ,short /  long vowels ,consonants, blends,digraphs, parts of speech , word relationships,little kid skills , sentences , capitalisation , word relationships

GRADE CLASS - rhyming , blending , segmenting , short and long vowels , diphthongs, syllables , examination , sight words , sentences , parts and speech 

ASSISTIVE TECHNOLOGY AND LEARNING APP 

LKG TO GRADE 4

10 Free Maths apps for students

-Prodigy game  

എന്നിവ ചില ഉദാഹരണങ്ങൾ ആണ് 

Grade 1  -8

MATH Training for Kids 

CK12 - Colorados Phet,Photomaths, khan academy , geometrypad , buzzmath, khan academy , geometrypad, buzzmath , brainscape flash cards ,singapore maths , discalculia toolkit , 

എന്നിവ ചില ഉദാഹരണങ്ങൾ ആണ് 

LANGUAGE SOFTWARES

-OCKYPOCKY- Indias first interactive language software 

-DUOLINGO-FREE

- MEM RISE -memorise

-Hello English -

-Drops-through illustrations

............................

എന്നിവ ചില ഉദാഹരണങ്ങൾ ആണ് 

ഗണിതത്തിലെ ബദൽമാർഗങ്ങൾ

സങ്കലനം ,വ്യത്യാസം (ADDITIOON AND DIFFERENCE ) എന്നിവ എളുപ്പം പഠിപ്പിക്കുന്നതിനും വിശദീകരിക്കുന്നതിനും നമ്പർ ലൈൻ ചെറിയ മാറ്റങ്ങൾ വരുത്തി ഉപയോഗിക്കുന്ന വിധം വ്യക്തമാക്കപ്പെട്ടു .

ഒറ്റയക്ക സംഖ്യകളുടെ ഗുണനഫലം  വടികൾ നിടുകേയും കുറുകേയും വെക്കുമ്പോൾ (crossing of number bars ) കാണുന്ന സംഗമ ബിന്ദുക്കളുടെ എണ്ണത്തിന് തുല്യമായി കണ്ടു പിടിക്കുന്ന വിധം രസകരമായി  അവതരിപ്പിക്കപ്പെട്ടു .


പിന്നീട്  പ്രൊഫസ്സർ സത്യപാലൻ  മുന്നോട്ടുവെച്ച " രണ്ടക്ക സംഖ്യകളുടെ സങ്കലനത്തിലും ശതമാനക്കണക്കിലും  ഉപയോഗിക്കാവുന്ന വിവിധ എളുപ്പ വഴികളും", "ഉത്തരം ഊഹിക്കേണ്ടുന്നതിന്റെ ആവശ്യകതയും അതിനുള്ള മാർഗ്ഗങ്ങളും" തുടങ്ങിയ ആശയങ്ങൾ  ഗണിതാധ്യാപനത്തിൽ ഏറെ പ്രയോജനകരമാവും എന്നുറപ്പാണ്  .Guestimation( estimtion and guessing )എന്ന ഒരു പുതിയ പദം തന്നെ അദ്ദേഹം മുന്നോട്ടു വെക്കുന്നു .  ഗണിതത്തിലെ വഴിക്കണക്കുകൾ (word problems) ചെറിയ ഗണിത ആശയങ്ങളായി വിഘടിപ്പിക്കുന്ന വിധവും ( breaking down into small groups ) ചർച്ച ചെയ്യപ്പെട്ടു .

മലയാളം ഉച്ചാരണ പ്രശ്നങ്ങളുടെ അപഗ്രഥനം 

 മലയാളം ഉച്ചാരണത്തിലെ പ്രശ്നങ്ങളാണ് അപഗ്രഥിക്കപ്പെട്ടത് .ഖരം ,അതിഖരം ,ഘോഷം ,  കൺ ഠ്യം  തുടങ്ങിയവയുടെ ശരിയായ ഉച്ചാരണം ക ച ട ത പ ....എന്ന് തുടങ്ങുന്ന കുഞ്ഞുണ്ണിക്കവിതയുടെ കൂടി അകമ്പടിയോടെ വളരെ വിശദമായി അവതരിപ്പിക്കപ്പെട്ടു .പരിശീലനത്തിനെത്തിയ DMLD ട്രെയിനികളെയെല്ലാം ഉറക്കെ ഉച്ചരിക്കാനും പാടാനും പ്രേരിപ്പിച്ച   ആസ്വാദ്യകരമായ കവിത കൊണ്ട് മേമ്പൊടിയിട്ട ഈ ക്ലാസ്സിനെ  കവച്ചുവെക്കാൻ പിന്നീട് ലഭിച്ച വിഭവസമൃദ്ധമായ ഉച്ചഭക്ഷണത്തിനു പോലും കഴിഞ്ഞില്ല .

( ഈ കവിത മുഴുവൻ കേൾക്കാൻ ഇവിടെ ക്ലിക്കുക )

IMPORTANCE OF UPDATIONS

ഉച്ചഭക്ഷണത്തിനുള്ള ഇടവേളയ്ക്കു  ശേഷം നടന്ന പൊതു ചർച്ചയിൽ ഇന്നത്തെ ദിവസം ( 1-1-2022 ) മുതൽ ICD 11 നടപ്പിലാകുന്ന വിവരം വ്യക്തമാക്കപ്പെട്ടു .തുടർന്ന് ICD 11 ൽ പഠന വൈകല്യവുമായി ബന്ധപ്പെട്ടു വന്നിട്ടുള്ള  പ്രയോഗഭേദങ്ങൾ ചർച്ച ചെയ്യപ്പെട്ടു .DISORDER എന്ന പ്രയോഗത്തിന് പകരം impairment എന്നാണ് ഉപയോഗിക്കാൻ പോകുന്നത് .Specific LD എന്നതിന് പകരം Developmental LD with Impairment  എന്നാണ് ഉപയോഗിക്കേണ്ടത് .ഇതുപോലെ ICD 11 ൽ നടപ്പിലാക്കുന്ന  പ്രധാന പാഠഭേദങ്ങൾ പരാമർശിച്ചശേഷം പരിശീലകർ എല്ലാം നിരന്തരം അറിവ് പുതുക്കാൻ ശ്രദ്ധിക്കേണ്ട താണെന്ന് പ്രൊഫസ്സർ സത്യപാലൻ  പ്രത്യേകം ഓർമ്മിപ്പിച്ചു .പുതുക്കിയ CMLD textകൾ വായിച്ചു നോക്കാവുന്നതാണ് . പ്രത്യേകിച്ചും 3 ,4 യൂണിറ്റ് കൾ ഒന്നുകൂടി വായിക്കേണ്ടതുണ്ട് .അവയിൽ പറഞ്ഞിട്ടുള്ള അധ്യാപന രീതികൾ , ക്രമീകരണങ്ങൾ(ACCOMODATIONS AND MODIFICATIONS)  , മോണ്ടി സോറി മെറ്റീരിയൽസ്‌ ഇവയൊക്കെ ഉചിതമായും നിരന്തര ക്ഷമയോടെയും പ്രയോജനപ്പെടുത്തി നമ്മുടെ അദ്ധ്യാപന ഇടപെടലുകൾ ഫലപ്രദമാക്കാൻ കഴിയും എന്ന ശുഭ പ്രതീക്ഷ പകർന്നു കൊണ്ട് ഏറെ ഉപകാരപ്രദമായ ത്രിദിന പരിശീലന പരി പാടി സമാപനഘട്ടത്തിലേക്കു ചുവടു വെച്ചു .CMLD പാഠപുസ്തകങ്ങളിൽ എന്തൊക്കെ മാറ്റം വേണമെന്ന് നിർദ്ദേശിക്കാനുള്ള അവസരവും ലഭിച്ചു . ഇന്ത്യൻ പശ്ചാത്തലത്തിലുള്ള അനുഭവങ്ങളെ മുന്നിര്ത്തിയുള്ള കെയിസ്‌ സ്റ്റഡികൾ , അവയെ അടിസ്ഥാനപ്പെടു ത്തിയുള്ള വിശകലനങ്ങൾ ഉൾപ്പെടുത്തണം  തുടങ്ങിയ നിർദ്ദേശങ്ങൾ ഉണ്ടായി .

SHARING OF KNOWLEDGE

ഇന്റേൺഷിപ്പിന്റെ  സമയത്തു ട്രെയിനികളുമായി  സ്ക്രീനിംഗ് ടൂൾസ്  പങ്കുവെക്കുന്നതിൽ ഒരു സ്ഥാപനം  കാണിച്ച വിമുഖത പൊതുവെ ഈ രംഗത്ത് അറിവിനെ മറ ച്ചു വെക്കാനുള്ള പ്രവണത  നിലനില്ക്കുന്നതിന്റെ തെളിവായി പൊതുവെ വിലയിരുത്തപ്പെട്ടു .SHARING OF KNOWLEDGE നടക്കേണ്ടതുണ്ടെന്നും അഭി പ്രായമുണ്ടായി .

( മറ്റു നിർദ്ദേശങ്ങൾ രേഖപ്പെടുത്താൻ എനിക്ക് കഴിഞ്ഞില്ല .അവ ഓർക്കുന്നവർ അയച്ചു തന്നാൽ അവയും റിപ്പോർട്ടിൽ ഉൾപ്പെടുത്തുന്നതാണ് .)

അനുഭാവപൂർണമായ നിലപാടുകൾ

കേരള സംസ്ഥാനത്തെ ഭിന്നശേഷി വിഭാഗത്തിനായുള്ള  സ്റ്റേറ്റ് കമ്മീഷണർ  ജസ്റ്റിസ് പഞ്ചാപകേശൻ   സമാപന ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തുകയും ഈ പരിശീലനക്യാമ്പിൽ പങ്കെടുത്തവർക്കുള്ള സർട്ടിഫിക്കറ്റു വിതരണം നടത്തുകയും ചെയ്തു .SRC കേരള യുടെ ഡയരക്ടർ ഡോ .എൻ .പി ,സുരേഷ്‌കുമാർ അധ്യക്ഷത വഹിച്ചു .SRC പ്രോഗ്രാം കോഡിനേറ്റർ  ശ്രീമതി  ജെ ജയശ്രീ സ്വാഗതം പറഞ്ഞു .പ്രൊഫ് എൻ കെ സത്യപാലൻ , ശ്രീ സി .ഭക്തദാസ് , തുടങ്ങിയവർ ആശംസകൾ നേർന്നു .കോഴ്‌സ് കോഡിനേറ്റർ ഡോക്ടർ ബൈജു ഇ. ബി കൃതജ്ഞത രേഖപ്പെടുത്തി .

വിശിഷ്ടാതിഥിയായിരുന്ന   ജസ്റ്റിസ് പഞ്ചാപകേശൻ നിർദിഷ്ട സമയത്തിനും നേരത്തെ എത്തുകയും മോണ്ടിസ്സോറി മെറ്റീരിയൽസിന്റെ പ്രദർശനം കാണാൻ  സമയം  കണ്ടെത്തുകയും ചെയ്തത് ആവേശകരമായ അനുഭവമായി .ഭിന്നശേഷി രംഗത്ത് നടക്കുന്ന ചൂഷണങ്ങൾ അവസാനിപ്പിക്കാൻ നടപടികൾ സ്വീകരിച്ചു തുടങ്ങിയെന്നും മനുഷ്യത്വ പൂർണമായ സമീപനം ഈ രംഗത്ത് ഉറപ്പു വരുത്താൻ വേണ്ടത് ചെയ്യുമെന്നും വ്യക്തമാക്കിയ  കാര്യമാത്ര പ്രസക്തമായ ഉദ്‌ഘാടന പ്രസംഗത്തിനും സർട്ടിഫിക്കറ്റ് വിതരണത്തിനും   ശേഷം കേരള സംസ്ഥാനത്തിൽ പഠന വൈകല്യ രംഗത്തെ പ്രശ്നങ്ങളെ കുറിച്ച് നടന്ന ചർച്ചയിൽ സജീവമായി പങ്കെടുക്കാനും അവതരിപ്പിക്കപ്പെട്ട പ്രശ്നങ്ങളിൽ അനുഭാവപൂർണമായ നിലപാടുകൾ പ്രഖ്യാപിക്കാനും ജസ്റ്റിസ് പഞ്ചാപകേശൻ തയ്യാറായി എന്നത്   ഈ പരിശീലന ക്യാമ്പിനെ ഭിന്നശേഷി വിഭാഗത്തിലെ വിദ്യാർത്ഥികൾക്കും അവരുടെ രക്ഷിതാക്കൾക്കും ,പരിശീലകർക്കും ഏറ്റവും പ്രയോജനകരവും അർത്ഥപൂർണവും ആയ ഒന്നാക്കി മാറ്റി .RPWD ACT 2016 സ്‌കൂൾ  കരിക്കുലത്തിൽ ഉൾപ്പെടുത്തും എന്ന് അദ്ദേഹം പറഞ്ഞു .,പഠന പ്രശ്ങ്ങൾ നേരത്തെ കണ്ടുപിടിച്ചു സൗജന്യമായി സർട്ടിഫിക്കറ്റ് നൽകാനുള്ള നടപടികൾ എടുത്തു തുടങ്ങണംഎന്നതിനോട് യോജിക്കുകയും ചെയ്തു . '5 കുട്ടികൾക്ക് ഒരു പരിശീലകൻ " എന്ന അനുപാതത്തിൽ സ്‌പെഷൽ അധ്യാപകരെ ഏർപ്പാടാക്കാൻ നടപടികൾ സ്വീകരിക്കുംഎന്നുറപ്പു നൽകി .SRC നടത്തുന്ന കോഴ്‌സുകൾക്ക്    RCI അംഗീകാരം ലഭ്യമാക്കാൻ അനുകൂല നിലപാട് സ്വീകരിക്കും . RCI ക്കു ദക്ഷിണേന്ത്യയിൽ ഒരു റീജിയണൽ സെന്റർ ലഭ്യമാക്കാൻ വേണ്ട ചർച്ചകൾ പൊതു സമൂഹത്തിൽ വരേണ്ടതുണ്ട്  തുടങ്ങിയ ആവശ്യങ്ങളോട് ജസ്റ്റിസ് പഞ്ചാപകേശൻ അനുകൂല മനോഭാവം പ്രകടിപ്പിച്ചു  .SRCപരിശീലനം കിട്ടിയ RP മാരെ ഉൾപ്പെടുത്തി ജില്ലാ / താലൂക് / പഞ്ചായത്തു തലത്തിൽ പഠന വൈകല്യം ഉള്ള കുട്ടികൾക്കായി ഒരു ഫെസിലിറ്റേഷൻ സെന്റർ എങ്കിലും ഉണ്ടാക്കാൻ വേണ്ട കാര്യങ്ങൾ ചെയ്യണമെന്ന ആവശ്യത്തിന്മേൽ സർക്കാർതലത്തിൽ  തീരുമാനമുണ്ടാക്കാൻ ശ്രമിക്കാമെന്നും അദ്ദേഹം ഉറപ്പു തന്നു .ഭിന്നശേഷി വിഭാഗവുമായി ബന്ധപ്പെട്ട  പ്രശ്നങ്ങൾക്കു  പരിഹാരം തേടുന്നതിന്  ജില്ലാ തലത്തിൽ സാമൂഹ്യ വകുപ്പ്  ഓഫീസിൽ നേരിട്ട് പരാതി നൽകാനുള്ള സംവിധാനം ഉപയോഗപ്പെടുത്താവുന്നതാണെന്നും ഈ പരാതികൾ കാലതാമസം കൂടാതെ പരിഹരിക്കാൻ സംസ്ഥാനതല പരാതി പരിഹാര യോഗങ്ങൾ ഓരോ ആഴ്ചയിലും വിളിച്ചുകൂട്ടുന്നതാണെന്നും അദ്ദേഹം സൂചിപ്പിച്ചു .

മികച്ച സംഘാടനം 

പ്രോഗ്രാം ഷെഡ്യൂൾ പ്രകാരം സൂചിപ്പിച്ച സെഷനുകളിൽ 13 മത്തെ ഇനം EVS & Science Learning activities -ഒഴികെ എല്ലാം നടന്നിട്ടുണ്ട് ..ആദ്യ ദിവസം ഉച്ചക്കുശേഷം നടന്ന -5 മിനിട്ടു പോലും ഇടവേള നൽകാത്ത- ഒരു സെഷൻ ഒഴികെ  ബാക്കിയുള്ളവ എല്ലാം പ്രവർത്തനാ ധിഷ്ഠിതമായി നന്നായി നടത്തപെട്ടവയായിരുന്നു .വളരെ resouceful ആയ അദ്ധ്യാപകരാണ് ക്‌ളാസ്സുകൾ കൈകാര്യം ചെയ്തത് .പരിശീലനവേളകളിൽ ജനാധിപത്യ ക്രമവും ലിംഗസമത്വവും നിലനിർത്തിയിരുന്നു . ഹൈടെക് ക്ലാസുകൾ എത്ര ഫലപ്രദമായി അവതരിപ്പിക്കാം എന്നതിന് മാതൃകയാണ് SRC ക്‌ളാസ്സ്‌മുറികൾ .MONTISSORY MATERIALS ന്റെ പ്രദർശനം പല ഐറ്റങ്ങളും  സ്വയം സംസാരിക്കുന്ന വിധത്തിൽ- ഭിന്നങ്ങളുടെ വിഭജന അടക്കം -  വളരെ മികച്ച രീതിയിൽ ക്രമീകരിച്ചിരുന്നു. ഓരോ ഉപകരണവും വലിയ ചിലവില്ലാതെ നിർമിക്കുന്നതിനുള്ള മാർഗങ്ങളും  വിവിധ സെഷനുകളിൽ ചർച്ച ചെയ്യപ്പെട്ടിരുന്നു .  കൃത്യമായ  ആസൂത്രണത്തോടെ    കോഡിനേറ്റ് ചെയ്യപ്പെട്ട ഈ ക്യാമ്പിന് പുറകിൽ പ്രവർത്തിച്ച എല്ലാവരെയും അഭിനന്ദിക്കുന്നു .ഈ ക്യാമ്പ് പകർന്ന തന്ന അറിവുകളും ആശയങ്ങളും IEP ക്‌ളാസുകളിൽ ഉചിതമായ മാറ്റങ്ങളോടെ  പ്രാവർത്തികമാക്കുവാൻ ഞങ്ങൾ പ്രതിബദ്ധരാണെന്ന ഉറപ്പോടെ ഈ റിപ്പോർട് ചർച്ചയ്ക്കും കൂട്ടിചേർക്കലുകൾക്കും തിരുത്തലുകൾക്കുമായി സമർപ്പിക്കുന്നു

ക്ലാസും മികച്ചതായിരുന്നു 

 -RADHAKRISHNAN C K 01  01 2022


********************

NB :റിപ്പോർട്ടിൽ കൂട്ടിച്ചേർക്കാനുള്ള / തിരുത്താനുള്ള  കാര്യങ്ങൾ ഔദ്യോഗിക  ഗ്രൂപ്പിൽ  whats app ചെയ്യണമെന്ന് ക്യാമ്പിൽ പങ്കെടുത്ത എല്ലാവരോടും അഭ്യർത്ഥിക്കുന്നു .

UPDATED ON 03 01 2022

രണ്ടാം ദിവസ റിപ്പോർട് 01 01 2022, -click here 

ഒന്നാം ദിവസ റിപ്പോർട് 01 01 2022 



A PREVIOS EXPLANATION ON RCI RELATED DISCUSSIONS

1.ചില തെറ്റിദ്ധാരണകളോ  തെറ്റിദ്ധരിപ്പിക്കല്കളോ  കൊണ്ടാണ്  ഈ ചോദ്യങ്ങൾ വീണ്ടും വീണ്ടും  വരുന്നത്. Special disability (ID, ASD,  VI, AI  etc.) ഉള്ള കുട്ടികളെ റീഹാബിലിറ്റേറ്റ് ചെയ്യാനാണ് RCI  രെജിസ്ട്രേഷൻ വേണ്ടത്. നിങ്ങൾക്കുള്ള പരിശീലനം അതിനുള്ളതല്ല. സാധാരണ കുട്ടികളിൽ കാണുന്ന SLD യ്ക്കു remadial intervention  നൽകാനുള്ളതാണ്. Remedial ടീച്ചിങ് നടത്താൻ ആരുടെയും  രെജിസ്ട്രേഷൻ വേണ്ട.

2.RCI അംഗീകരിച്ച രെജിസ്ട്രേഷൻ വേണ്ട സ്പെഷ്യലിസ്റ്റുകളുടെ ലിസ്റ്റു   അവരുടെ വെബ്സൈറ്റിൽ ഉണ്ട്. അതിൽ SLD യ്ക്കുള്ളതില്ല. അവർ ഇതിൽ  ഡിപ്ലോമ  കോഴ്സ് നടത്തുന്നുമില്ല.

3. RCI registration വാഗ്ദാനം നൽകിയിട്ടല്ല ഈ കോഴ്സ് SRC  നടത്തുന്നത്.


4.ഒട്ടേറെ യൂണിവേഴ്സിറ്റികൾ MSc.Clinical Psychology മുതൽ  Counsellling, ഗൈഡൻസ് കോഴ്സകൾ വരെ നടത്തുന്നുണ്ട്. മിക്കത്തിനും RCI അംഗീകാരമില്ല. അതിനൊക്കെയാണ് വേണ്ടത്.കേരളത്തിലെ പ്രസിദ്ധമായ ചില  യൂണിവേഴ്സിറ്റി കളിൽ ഉള്ള എംഫിൽ (LD) കോഴ്സനു പോലും RCI അംഗീകാരമില്ല   course കഴിഞ്ഞു നല്ല പ്രാക്ടീസ് നടത്തുന്നവരുണ്ട്. എന്നാൽ  ഡിപ്ലോമ കൂടി കഴിഞ്ഞാലേ പരിശീലനം  പൂർണമാകൂ. ആത്മ വിശ്വാസമുണ്ടാകൂ.

വിജയാശംസകൾ!   കേരളത്തിലെ ഏറ്റവും വലിയ ഗവ. മെഡിക്കൽ കോളേജ് നടത്തിയ ക്ലിനിക്കൽ സൈക്കോളജി കോഴ്സ് കഴിഞ്ഞു വിജയകരമായി പല ആശുപത്രികളിൽ സേവനം അനുഷ്ഠിക്കുന്ന വിദഗ്ദ്ധർക്ക്  RCI റെജി. കിട്ടിയിട്ടില്ല.LD യിൽ ഡോക്ടറേറ്റ് നേടിയ ആളുകൾക്കും RCI രെജിസ്ട്രേഷൻ ഇല്ല.അതുകൊണ്ട് അവർ വിദഗ്ധരല്ലാതാകുന്നില്ല. SRC വാങ്ങിയ ഫീസിന് തക്ക കോഴ്സ് ഉള്ളടക്കവും പരിശീലനവും കിട്ടിയിട്ടില്ല എന്ന് ആരും പറയുകയില്ലല്ലോ.VI, MR, AI ഉള്ള കുട്ടികളെ നോക്കാൻ RCI രജിട്രേഷൻ ഉള്ളവരാണ് നമ്മുടെ കോഴ്സിലെ നല്ല ഒരുപങ്കു ആളുകൾ. അവർ പഠിക്കാത്ത കാര്യങ്ങളാണ് നമ്മുടെ കോഴ്സിൽ ഉള്ളത്.. തെറ്റായ ധാരണകൾ നൽകി SRC ഒരിക്കലും കോഴ്സ് നടത്തുകയില്ല..ആലോചിക്കുക... ആത്മവിശ്വാസം കൈവിടാതെ പ്രവർത്തിക്കുക മുന്നേറുക....        ഒന്നുകൂടി... Thalasemia, sickle cell anaemia എന്നീ രോഗങ്ങൾ ഇന്ന് disability ആണ് എന്നാൽ അവരെ ഡോക്ടർമാർക്ക് RCI രെജിസ്ട്രേഷൻ നിർബന്ധം ആണെന്ന് പറയാനാവില്ല...      ഒന്നുകൂടി RCI രെജിസ്ട്രേഷൻ ചെയ്യുന്നത് RCI approved കോഴ്സ്കൾക്കാണ്... RCI approved ആയി SLD യിൽ ഡിപ്ലോമ സർട്ടിഫിക്കറ്റ് കോഴ്സ്കൾ ഇന്ത്യയിൽ എവിടെയും ഇല്ല..BEd, MEd കോഴ്സുകൾ ഉണ്ട്.. വെറും SLD expert നു RCI രെജിസ്ട്രേഷൻ ആവശ്യമില്ല.. എന്നാൽ HI, VI, ID, തുടങ്ങിയ സ്പെഷ്യൽ കാറ്റഗറികുട്ടികളിലെ SLD manage ചെയ്യാൻ അതാതു വിഷയത്തിൽ സ്പെഷ്യൽ ക്വാളിഫിക്കേഷൻ ഉള്ളവർ SLD ട്രെയിനിങ് /ഡിപ്ലോമ കൂടി എടുക്കുന്നത് ആവശ്യമാണ്.... ഇത്രയുമാണ് ഈ വിഷയത്തിൽ വിശദീകരണം നൽകാനുള്ളത്.... ആലോചിച്ചു പ്രവർത്തിച്ചു മുന്നേറുക... ആശംസകൾ -SRC


5 comments:

  1. Super sir
    അതി മധുരം
    വീണ്ടും അന്നത്തെ class കേട്ട പോലെ

    ReplyDelete
  2. This comment has been removed by the author.

    ReplyDelete