ANNOUNCEMENT

പ്രത്യേക പഠന പരിമിതി പിന്തുണാ കേന്ദ്രം ഒന്നാം ഘട്ട ക്ലാസുകൾ എടുക്കാൻ എത്തിച്ചേർന്ന എല്ലാ ഫാക്കൽറ്റിമാർക്കും ( രമ ,പദ്‌മജ ,വൈഷ്ണ , ആശാലത ,ഷീബ , ഡോ. അഞ്ജു,പ്രസീത ,നിത്യ ,ദിവ്യ ദാമോദരൻ, ബിജിമ , ഷിൽന , പവിത്രൻ, ദേവദാസ്,രാജേന്ദ്രൻ ) അഭിവാദ്യങ്ങൾ.

Sunday, November 3, 2019

ASSIGNMENT INSTRUCTIONS

അസൈൻ ന്മെന്റുകൾ - വിശദ നിർദ്ദേശങ്ങൾ

അസൈൻ ന്മെന്റുകൾ മൊത്തം  എട്ടെണ്ണം ഉണ്ടാകും . ഒരു മൊഡ്യൂൾ നു 2 അസൈൻമെൻറ് കാണും .ഒരോ  അസൈമെൻറ് നും   15 മാർക്ക് . 60 മാർക്ക് തിയറി ;2 അസൈൻമെൻറ് 15 +15=30 ; അങ്ങിനെ ആകെ 60 + 30 = 90 മാർക്ക് ; അറ്റൻഡൻസ് മാർക്ക് 10  കൂടി ചേർത്ത്  ഒരു മോഡ്യൂളിന് 100 മാർക്കു  എന്നതാണ്  മൂല്യ നിർണയ രീതി .


ഒന്നാം അസൈൻ മെൻറ്  -ന്റെ വിഷയം PARENTAL AWARENESS ( രക്ഷിതാക്കളുടെ ബോധവല്കരണം )   എന്നതാണ് .   ഈ കോഴ്‌സിന്റെ ഭാഗമായി  രക്ഷിതാക്കളുടെ ബോധവല്കരണ ത്തിനായി     ഒരു ക്യാമ്പ്  നടത്താനു ണ്ട് .ആ ക്യാമ്പിൽ   രക്ഷാകർത്താക്കൾക്ക്  പഠനവൈകല്യങ്ങൾ ഉള്ള  കുട്ടികളുടെ  പഠന പ്രശ്നങ്ങളുടെ വിശദാംശങ്ങൾ ഉൾപ്പെടുന്ന  ക്ലാസ് എടുക്കണം.  അതിനു സഹായിക്കുന്ന ഒരു പ്രസന്റേഷൻ  തയ്യാറാക്കാനാണ് ഒന്നാം അസൈൻ മെൻറ് .

രക്ഷിതാക്കൾക്ക് മനസ്സിലാകുന്ന വിധത്തിൽ
 പഠന പ്രശ്നങ്ങളുടെ വിശദാംശങ്ങൾ 
-എന്താണ് എൽ ഡി ?  
എൽ ഡി അല്ലാത്തതു ? 
എൽ ഡി യിൽ   ഉൾപ്പെടുന്നത് , 
ഉൾപ്പെടുത്താത്തത് 
-എന്തെല്ലാം സ്വഭാവസവിശേഷതകൾ കാണിക്കും ?  
എഴുത്ത്  ,വായന ,കണക്കു കൂട്ടുന്നതിലെ  പ്രശ്നങ്ങൾ ...... 
characteristics ......
ഇതിനുള്ള പരിഹാരം  

ഇതൊക്കെ  ഉൾപ്പെടുത്തണം .മൊഡ്യൂൾ  ഒന്നിലെ പാർട്ട് 1, 2, 3 ഭാഗ ങ്ങളെ  അടിസ്ഥാനപ്പെടുത്തിയാണ് പ്രസന്റേഷൻ തയ്യാറാക്കേണ്ടത് .  മലയാളത്തിലോ ഇംഗ്ലീഷിലോ ആകാം. ഏകദേശം 15 പേജുകൾ ആകാം .( മിനി മം പത്തു പേജ് ). ഒന്നാം മൊഡ്യൂൾ ക്‌ളാസ്സു  തീരുമ്പോഴേക്കും  അസൈൻ മെൻറ്    ഒന്നും ,രണ്ടും  സബ്മിറ്റ്     ചെ യ്യുക .

അസൈൻമെൻറ്        പവർ പോയൻറ്   പ്രസന്റേഷൻ    (ppt ) ആയും തയ്യാറാക്കാം  . കൂടെ സിഡി വേണമെന്ന് നിർബന്ധം.അപ്പോഴും എഴുതി തയ്യാറാക്കിയ നോട്സ് ഏകദേശം 15 പേജുകൾ വേണം. മലയാളം /  ഇംഗ്ലീഷ് ഭാഷയിൽ ആകാം .

പ്രസന്റേഷൻ കുറിപ്പുകൾ  എ ഫോർ ഷീറ്റുകളിൽ ഒരു വശം മാത്രം എഴുതുക .  അസൈൻമെൻറ് എഴുതിക്കഴിഞ്ഞാൽ രണ്ടുവശത്തും ( മുന്നിൽ ,പുറകിൽ )  ഓരോ കളർ ഷീറ്റ് കൂടി ഉൾപ്പെടുത്തി സൈഡ് സ്റ്റേപ്പിൾ  ചെയ്യണം .ചെയ്തശേഷം സൈഡ് മറയുന്ന വിധത്തിൽ ടേപ്  ഒട്ടിച്ചാൽ മതി. സ്പൈ റൽ  ചെയ്യരുത് .

കവർ പേജിൽ നമ്പർ അസൈൻ മെൻറ്നമ്പർ , പേര് ,തയ്യാറാക്കിയ ആളിന്റെ  പേര് ,  എൻറോൾമെൻറ്  എന്നിവ  ചേർക്കണം . ( COMPILED FROM AUDIO FILES SENT BY BHAKTHADAS SIR - CKR 3/11/2019 )

No comments:

Post a Comment